മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ പ്രതികരിച്ച് ഇന്ത്യ

ക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു എന്ന വാദമാണ് ഇന്ത്യ പ്രധാനമായും മുന്നോട്ട് വച്ചത്.

46 മത് യുഎന്‍എച്ച്ആര്‍സി യോഗത്തിലാണ് ഇന്ത്യ തങ്ങളുടെ വാദങ്ങള്‍ നിരത്തിയത്. “പാകിസ്ഥാന്‍ മനപ്പൂര്‍വ്വം കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ശ്രമം. നാട്ടിലെ ഗൌരവകരമായ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്നും കൌണ്‍സിലിന്‍റെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് ഇത് നടത്തുന്നത്. ആ പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമാണ് “- ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു.

ഇസ്ലാമിക രാജ്യങ്ങളുടെ അന്തരാഷ്ട്ര സംഘടന ഒഐസിക്കെതിരെയും ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി. ജമ്മു കശ്മീര്‍ സംബന്ധിച്ച ഈ സംഘടനയുടെ പ്രസ്താവനയിലാണ് യുഎന്‍എച്ച്ആര്‍സിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

Top