ഒളിമ്പിക്‌സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം ഇന്ത്യ സെമിയില്‍

ടോക്യോ : ടോക്യോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രേറ്റ് ബ്രിട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്രി​ട്ട​നെ 3-1ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. ബെ​ല്‍​ജി​യ​മാ​ണ് സെ​മി​യി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

41 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ്‌ ഇ​ന്ത്യ ഒളിമ്പിക്‌സ് ഹോ​ക്കി സെ​മി​യി​ല്‍ ക​ട​ക്കു​ന്ന​ത്‌. 1980-ലെ ​മോ​സ്‌​കോ ഒളിമ്പിക്‌​സി​ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ ജ​ഴ്സി​യി​ല്‍ 50-ാം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ ദി​ല്‍​പ്രീ​ത് സിം​ഗ് (7), ഗു​ര്‍​ജ​ന്ത് സിം​ഗ് (16), ഹാ​ര്‍​ദി​ക് സിം​ഗ് (57) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ല​ക്ഷ്യം ക​ണ്ട​ത്. സാമുവൽ വാർഡ് ആണ് ഗ്രേറ്റ് ബ്രിട്ടണു വേണ്ടി ആശ്വാസ ഗോൾ നേടിയത്.

മ​ല​യാ​ളി​യാ​യ ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സേ​വു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. കളി തുടങ്ങി ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. 7ആം മിനിട്ടിൽ സിമ്രൻജീതിൻ്റെ പാസ് സ്വീകരിച്ച ദിൽപ്രീത് സിംഗ് ക്ലോസ് റേഞ്ചിൽ നിന്നാണ് ഗോൾ നേടിയത്. രണ്ടാം ക്വാർട്ടർ തുടങ്ങി ആദ്യ മിനിട്ടിൽ ഇന്ത്യ രണ്ടാം ഗോൾ അടിച്ചു.

ഗുർജന്ത് സിംഗിൻ്റെ സോളോ ഗോൾ ഇന്ത്യയുടെ ലീഡ് ഇരട്ടിച്ചു. മൂന്നാം ക്വാർട്ടറിൻ്റെ അവസാന മിനിട്ടിൽ ബ്രിട്ടൺ തിരിച്ചടിച്ചു. തുടർച്ചയായ മൂന്ന് പെനൽറ്റി കോർണറുകൾക്കൊടുവിൽ സാമുവൽ വാർഡ് ശ്രീജേഷിനെ കീഴടക്കി. സമനില ഗോൾ കണ്ടെത്താൻ അവസാന സമയങ്ങളിൽ ബ്രിട്ടൺ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, 57ആം മിനിട്ടിൽ ഹർദിക് സിംഗിൻ്റെ ഗംഭീര സോളോ റൺ ഗോളിൽ കലാശിക്കുകയായിരുന്നു.

 

Top