ഇന്ത്യയുടെ വളർച്ച; പ്രതീക്ഷ താഴ്ത്തി മൂഡീസ്

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ വളർച്ച താഴ്ന്നതിന് പിന്നാലെ തന്നെ മൂഡീസും ഇന്ത്യയുടെ വളർച്ച പ്രതീക്ഷ താഴ്ത്തി. നേരത്തെ 2019-20 ലെ ​ഇ​ന്ത്യ​ൻ ജി​ഡി​പി വ​ള​ർ​ച്ച 5.8 ശ​ത​മാ​ന​മാ​കു​മെ​ന്നായിരുന്നു പ്ര​വ​ചി​ച്ച​ത് ഇ​പ്പോ​ൾ 5.6 ശ​ത​മാ​ന​മാ​യാണ് താഴ്ന്നത്.

സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ൾ വിൽപ​ന​മാ​ന്ദ്യ​ത്തി​നു പ​രി​ഹാ​രം കാ​ണി​ല്ലെ​ന്നും മൂ​ഡീ​സ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് സ​ർ​വീ​സ് വി​ല​യി​രു​ത്തിയിട്ടുണ്ട്. ഇതിന്റെ പ്രധാന പ്രശ്നം സമ്പദ്ഘടനയിലെ ഉ​പ​ഭോ​ഗ ആ​വ​ശ്യം കു​റ​ഞ്ഞ​താ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ക്ക​ൽ ചെ​ല​വ​ഴി​ക്കാ​നു​ള്ള പ​ണം കൂ​ട്ടി​യാ​ലേ ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കുക.

ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള​ല്ല കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​യ​തെന്നും മൂ​ഡീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​സ​ർ​വ് ബാ​ങ്ക്, ഐ​എം​എ​ഫ്, ഫി​ച്ച് റേ​റ്റിം​ഗ്സ്, ഒ​ഇ​സി​ഡി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, നോ​മു​റ തു​ട​ങ്ങി​യ മ​റ്റ് അ​ന​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാപ്ര​തീ​ക്ഷ ഗ​ണ്യ​മാ​യി താ​ഴ്ത്തി​യി​രു​ന്നു.

Top