സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം ; ഒന്നാംസ്ഥാനം സ്വന്തമാക്കി അമേരിക്ക

india

ന്യൂഡല്‍ഹി: ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതെന്ന് പഠനഫലം. ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇന്ത്യക്കുള്ളതെന്നാണ് പഠനഫലം.

ഒരോ രാജ്യങ്ങളിലെയും വ്യക്തികളുടെ സമ്പത്ത്, ബിസിനസ്, വരുമാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. 64,584 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി അമേരിക്കയാണ് ഒന്നാമത്. 24,803 ബില്ല്യണ്‍ ഡോളറുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.

19,522 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 919 ബില്ല്യണ്‍ ഡോളറുമായി യു.കെ നാലാം സ്ഥാനത്തും 9,660 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുമായി അഞ്ചാം സ്ഥാനത്തുമാണ്. ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലാണ്.

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ സമ്പത്ത് 3,165 ഡോളറില്‍ നിന്ന് 8,230 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. 160 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പത്തു ലക്ഷം ഡോളറിന് മുകളില്‍ ആസ്തിയുള്ള 3,30,400 സമ്പന്നര്‍ രാജ്യത്തുണ്ടെന്ന് പഠനം വ്യക്താമാക്കുന്നു.

കോടിപതികളുടെ കാര്യത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തും അമേരിക്ക ഒന്നാമതുമാണ്. വിപണി വിഹിതം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രമുഖ സൂചികയായ എംഎസ് സിഐ സൂചിക ഇക്കാലയളവില്‍ 23 ശതമാനം ഉയര്‍ന്നു. ഡൗജോണ്‍സ് സൂചിക 26 ശതമാനവും നേട്ടം കൈവരിച്ചു.

Top