ആഗോള ഉത്പാദന സൂചികയില്‍ ഇന്ത്യക്ക് 30-ാം റാങ്ക്,ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്

INDIA 30TH RANK

ദാവോസ്: ആഗോള ഉത്പാദന സൂചികയില്‍ ഇന്ത്യക്ക് 30-ാം റാങ്ക്. ലോക സാമ്പത്തിക ഫോറമാണ് റാങ്ക് പ്രഖ്യാപിച്ചത്. ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണകൊറിയ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ചെക്ക് റിപ്പബ്ലിക്, യു.എസ്.എ, സ്വീഡന്‍, ഓസ്ട്രിയ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

ആധുനിക വ്യാവസായിക തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുകയും, സഹകരണ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂറ് രാജ്യങ്ങളെ നാല് ഗ്രൂപ്പുകളായി തരംതിരിച്ച് അപഗ്രഥിച്ചാണ് ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നിലവില്‍ ശക്തമായ അടിത്തറയും ഭാവിയിലേക്കുള്ള ശക്തമായ മുന്നൊരുക്കവുമുള്ള രാജ്യങ്ങള്‍ ഒന്നാം ഗ്രൂപ്പ്, പരിമിതമായ അടിത്തറയുള്ളതും ഭാവിയിലേക്ക് ശക്തമായ സാധ്യത കണക്കാക്കുന്നതുമായ രണ്ടാം ഗ്രൂപ്പ്.

ശക്തമായ അടിത്തറയും ഭാവി അപകട സൂചനയുമുള്ള മൂന്നാം ഗ്രൂപ്പ്, പരിമിതമായ അടിത്തറയും ഭാവിയിലേക്ക് മുന്നൊരുക്കം തീരെയില്ലാത്തതുമായ അവസാന ഗ്രൂപ്പ്, എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്.

Top