ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിങ് 2020 ല്‍ ഇന്ത്യയ്ക്ക് 15-ാം സ്ഥാനം

ദില്ലി: ഫ്രഞ്ച് എച്ച ആര്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പ, എമര്‍ജിങ്് ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സര്‍വേ 2020 പ്രഖ്യാപിച്ചു. ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സര്‍വേ 2020 പ്രകാരം ഇന്ത്യ ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 2010 ല്‍ ഇന്ത്യ 23-ാം സ്ഥാനത്തായിരുന്നു. ആഗോള തൊഴില്‍ ഭൂപടത്തില്‍ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയതായാണ് സര്‍വേ ഫലം. ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ ആദ്യ 250 ല്‍ ഇടംപിടിച്ച ഇന്ത്യന്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍, അമിത്തി യൂണിവേഴ്‌സിറ്റി എന്നിങ്ങനെ ആറ് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇന്ത്യയില്‍ നിന്നും ഇടം പിടിച്ചത്.

2010 മുതല്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും അമേരിക്കയുടെ സ്‌കോര്‍ 2010 ലെ 4227 ല്‍ നിന്ന് 2067 ലേക്ക് താഴ്ന്നു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഫ് യുഎസ് ആണ് ആദ്യ റാങ്ക് കരസ്ഥമാക്കിയത്. എംഐടി, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും റാങ്കിങ്ങില്‍ വരുന്നത്. പട്ടികയില്‍ ജര്‍മ്മനി ഒന്‍പത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി.

Top