ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു ; ഇന്ത്യയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

indian-team

കേപ്ടൗണ്‍: ഇന്ത്യന്‍ പേസര്‍മാരുടെ കരുത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 130 ന് പുറത്ത്. കളി തീരാന്‍ ഒന്നര ദിവസം ബാക്കി നില്‍ക്കെ 208 റണ്‍സെടുത്താല്‍ ഇന്ത്യക്ക് വിജയിക്കാം.

മഴ മൂലം നിര്‍ത്തിവെച്ച കളി പുനരാരംഭിച്ചപ്പോള്‍ ശക്തരായ ഇന്ത്യന്‍ ബോളര്‍മാരുടെ നിര ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി.

മൂന്ന് വിക്കറ്റ് വീതം പിഴുതെടുത്ത മുഹമ്മദ് ഷമിയുടെയും, ജസ്പ്രീത് ബൂംറയുടെയും ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഭുവനേശ്വര്‍ കുമാറും, ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

35 റണ്‍സ് നേടിയ എ ബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.

Top