മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രുവാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി

keshav-prasad-maurya

കാണ്‍പൂര്‍: മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രുവാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജിന്നയെ ചൊല്ലി ഉത്തര്‍പ്രദേശില്‍ വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കേശവ് പ്രസാദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഒരു രാജ്യത്തിന്റെ ശത്രുവിന് ഒരിക്കലും അവിടുത്തെ ജനങ്ങളുടെ മനസില്‍ സ്ഥാനം ലഭിക്കില്ലെന്നും മൗര്യ പറഞ്ഞു.

അലിഗഡ് സര്‍വകലാശാലയിലെ ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് വലിയൊരു സാമുദായിക പ്രശ്‌നമായി മാറിയിരിക്കുന്നത്. ഇത് സര്‍വകലാശാലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ രംഗത്തു വന്നതോടെയാണ് പ്രശ്‌നം ശക്തമായി മാറിയത്.

Top