ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ ഇന്ത്യ മുന്നോട്ട്; ഓക്‌സ്‌ഫോര്‍ഡിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട്‌. . .

ന്യൂഡല്‍ഹി: പട്ടിണി കുറയ്ക്കുന്നതില്‍ ഇന്ത്യ നിര്‍ണ്ണായകമായി മുന്നേറ്റം നടത്തിയെന്ന് ഓക്‌സ്‌ഫോര്‍ഡിന്റെ പഠനം. യുഎന്‍ഡിപിയും ഓക്‌സ്‌ഫോര്‍ഡും പുറത്തിറക്കിയ ഗ്ലോബല്‍ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

105 രാജ്യങ്ങളിലായാണ് പഠനം നടത്തിയിരിക്കുന്നത്. 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ആരോഗ്യം, ശിശുമരണ നിരക്ക്, സ്‌ക്കൂള്‍ പഠന കാലം, സ്‌ക്കൂളിലെ ഹാജര്‍ നില, പാചക വാതകം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ആസ്തി, വീട് എന്നിവ കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് ഈ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍.

2005/6 മുതല്‍ 2015/16 വരെയുള്ള കാലത്ത് ഇന്ത്യയില്‍ പട്ടിണി പകുതിയാക്കി കുറയ്ക്കാന്‍ സാധിച്ചു. പട്ടിണി 27.5 ശതമാനമായിട്ടാണ് ഇന്ത്യ ഇക്കാലയളവില്‍ പട്ടിണി കുറച്ചത്. എംപിഐ (ഗ്ലോബല്‍ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്ഡക്‌സ്) സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് വിശദമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ എണ്ണം 217 മില്യണോളം കുറയ്ക്കാന്‍ സാധിച്ചു. വളരെ പാവപ്പെട്ട ആളുകളിലാണ് ഏറ്റവുമധികം പുരോഗതി ഉണ്ടായിരിക്കുന്നത്.

ടെന്റുല്‍ക്കര്‍ കമ്മറ്റി മാനദണ്ഡമനുസരിച്ച് 2004-05, 2011-12 കാലഘട്ടത്തില്‍ പാവപ്പെട്ടവരുടെ എണ്ണം 137 മില്യണ്‍ കുറവു വന്നിട്ടുണ്ട്. രംഗരാജന്‍ കമ്മറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 2009-10, 2011-12 കാലഘട്ടത്തില്‍ 92 മില്യണ്‍ ആയി കുറഞ്ഞു. വര്‍ഷം തോറും 46 മില്യണ്‍ ആണ് കുറവു വന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്തു വായിച്ചാല്‍ എംപിഐ റിപ്പോര്‍ട്ടിനേക്കാള്‍ വളരെക്കൂടുതലാണ് ഇന്ത്യയുടെ മുന്നേറ്റം. വരുമാനമില്ലാത്ത മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകള്‍ സൂചികയിലേയ്ക്ക് മാറ്റുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. പട്ടിണി സൂചികയില്‍ പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന അഭിപ്രായം.

വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണക്കാരെയും പാവപ്പെട്ടവരെയും നിശ്ചയിക്കുന്നത്. എന്നാല്‍, ആരോഗ്യ രംഗത്തെ പുരോഗതി ചില വിഭാഗങ്ങളെ ചെലവ് ചുരുക്കലില്‍ എത്തിക്കുന്നു. അതിനാല്‍ പട്ടിണി മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുന്നു. രണ്ട് രീതിയിലുള്ള പഠനങ്ങള്‍ വളരെ ആവശ്യമാണ്. ഒന്ന്, വളര്‍ച്ച. രണ്ടേമത്തേത് എത്ര വേഗത്തലാണ് ഈ വളര്‍ച്ച സാധ്യമാകുന്നത് എന്നാണ്. പട്ടിണി മുന്നിട്ടു നില്‍ക്കുകയാണെങ്കില്‍ അതിനര്‍ത്ഥം വളര്‍ച്ച സാധ്യമാകുന്നില്ല എന്നാണ്. ആവശ്യമായ പദ്ധതികള്‍ ഉണ്ടാക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

Top