ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കിനായി കേന്ദ്രം പദ്ധതി ചെലവ് ഉയര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് തുടങ്ങുന്നതിനുള്ള ചെലവ് കേന്ദ്ര മന്ത്രിസഭ പുതുക്കി നിശ്ചയിച്ചു.

800 കോടി രൂപയില്‍ നിന്ന് 1435 കോടി ആയാണ് പദ്ധതി ചെലവ് ഉയര്‍ത്തിയത്. ഇതില്‍ 400 കോടി സാങ്കതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളാണ്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ശാഖകളില്‍ സേവനം ലഭ്യമായി തുടങ്ങും. ഡിസംബറോടെ എല്ലാ പോസ്റ്റോഫീസുകളിലും സേവനം ലഭ്യമാകും.

1.55 ലക്ഷം തപാല്‍ ഓഫീസുകളാണ് രാജ്യത്തുള്ളത്. ബാങ്കിംഗ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ വീട്ടുപടിക്കല്‍ വരെ എത്തിക്കുന്നതിനാണ് പേമെന്റ്‌സ് ബാങ്കു കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top