India Police Foundation gathers ideas on fighting crimes against women

rape

ബാംഗ്ലൂര്‍ : വായുവിന് ചുറ്റും അശ്ലീലത നിറഞ്ഞ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് ആരാണ് ഉത്തരവാദികള്‍? ആരെയാണ് നമ്മള്‍ പഴിക്കേണ്ടത്? ലൈംഗീക അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച ‘റോമിയോ സ്‌ക്വാഡും’
ഹൈദരാബാദ് പൊലീസിന്റെ ‘ഷി ടീംസും’ വേണ്ടവിധത്തില്‍ ഫലം കണ്ടുവോ?രാത്രിയില്‍ പേടികൂടാതെ സുരക്ഷിതമായി സ്ത്രീക്ക് യാത്രചെയ്യാനാകുന്ന കാലം ഇനി ഉണ്ടാകുമോ ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ്‌ ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ നേരിടാനുള്ള ആശയങ്ങള്‍ ശേഖരിക്കുന്നതിനായി രാജ്യന്തരതലത്തില്‍ ചര്‍ച്ചകളാണ് പോലീസ് ഫൗണ്ടേഷന്‍ ആദ്യം സംഘടിപ്പിച്ചത്.
ചര്‍ച്ചകളിലുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങളെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍.

ബംഗളൂരില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ പോലീസ് ഉദ്യോഗസ്ഥരും, അഭിഭാഷകരും, അര്‍ദ്ധ സര്‍ക്കാര്‍സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ലൈംഗീകത ജീവിതത്തിന്റെയും ഇന്ത്യന്‍ സാഹിത്യങ്ങളുടേയും ഭാഗമാണെന്നും വനിതകളുടെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയുടെ മുന്‍ ചിഫ് ജസ്റ്റിസ് എം.എന്‍ വെങ്കിടാചല പറഞ്ഞു.

Top