ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനുള്ള ആലോചനയുമായി കേന്ദ്രം

ൻഡ്രോയ്ഡിൻ്റെ ഗൂഗിൾ പ്ലേസ്റ്റോറിനും ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിനും പകരമായി സ്വന്തം ആപ്പ് സ്റ്റോര്‍ തുടങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഡിജിറ്റൽ സർവീസ് മാർക്കറ്റ് അമേരിക്കൻ കുത്തക കമ്പനികളായ ആപ്പിളും ഗൂഗിളും അടക്കി ഭരിക്കുകയാണെന്നും അത് പൊളിക്കണമെങ്കിൽ സ്വന്തം ആപ്പ് സ്റ്റോർ അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗൂഗിളിന്റെ നയങ്ങള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നുവെന്ന ആരോപണം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇന്ത്യയില്‍ 50 കോടിയോളം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട്. അതില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. നിലവില്‍ 1200 ഓളം സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും പേടിഎമ്മും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു മൊബൈല്‍ ആപ്പ് സ്റ്റോര്‍ സര്‍ക്കാരിനുണ്ട്. സിഡാക് വികസിപ്പിച്ച ഈ ആപ്പ് സ്റ്റോറിൽ, ഉമാങ്, ആരോഗ്യസേതു, ഡിജിലോക്കർ തുടങ്ങിയ 61 സർക്കാർ ആപ്ലിക്കേഷനുകളാണ് ഉള്ളത്.

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ചില ഇന്ത്യൻ ടെക് കമ്പനികളും സർക്കാരിൻ്റെ ഈ നീക്കത്തിനു പിന്തുണ നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇൻ ആപ്പ് പർച്ചേസുകളിൽ 30 ശതമാനം കമ്മീഷൻ ഗൂഗിളിനു കൊടുക്കണമെന്നും ഇത് ചെറു കമ്പനികൾക്ക് തിരിച്ചടിയാണെന്നും അവർ പറയുന്നു. എന്തായാലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനകളോ പ്രഖ്യാപനങ്ങളോ നടത്തിയിട്ടില്ല.

Top