ഇന്ത്യ-പസഫിക് മേഖല; നേതൃത്വവും നിയന്ത്രണവും ഉറപ്പാക്കുന്ന നിയമനിര്‍മാണ രേഖയില്‍ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്ടണ്‍: ഇന്ത്യ-പസഫിക് മേഖലയില്‍ യു എസ് നേതൃത്വം വിപുലപ്പെടുത്താനൊരുങ്ങി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ-പസഫിക് മേഖലയില്‍ അമേരിക്കയുടെ നേതൃത്വവും നിയന്ത്രണവും ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണ കരാറില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന രേഖയില്‍ അന്താരാഷ്ട്ര സംവിധാനങ്ങളെ അട്ടിമറിക്കുന്ന ചൈനയുടെ നടപടികളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ നിര്‍മ്മാണം. ഇന്ത്യയും യു എസും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള 204 ാം വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക, സുരക്ഷാ കരാറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും രേഖ വ്യവസ്ഥ ചെയ്യുന്നു.

Top