ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്തു നിന്ന് പാക്ക് ചാരനെ പിടികൂടി

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് നിന്ന് പാക്ക് ചാരനെ പിടികൂടി. മോറാദാബാദ് സ്വദേശിയെയാണ് പിടികൂടിയിരിക്കുന്നത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ഇരുപത്തിയൊന്ന് വയസുകാരനാണ് പിടിയിലായിരിക്കുന്നതെന്നാണ് സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.

സംശയാസ്പദമായിട്ടുള്ള ആറ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പിടയിലായിരിക്കുന്ന ആള്‍ അംഗമാണെന്നും ബിഎസ്എഫ് വിശദമാക്കി. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.

Top