പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാമെടുക്കട്ടെ: ബിസിസിഐ

BCCI

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് ലോകകപ്പ് മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ബിസിസിഐ നേതൃയോഗം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാമെടുക്കട്ടെയെന്നും കേന്ദ്രത്തിന്റെ നിലപാടറിഞ്ഞ ശേഷം മറ്റ് കാര്യങ്ങള്‍ പറയാമെന്നും അധികൃതര്‍ വ്യക്തമാക്കി. ചെയര്‍മാന്‍ വിനോദ് റായ്, ഡയാന എഡുള്‍ജി, പുതുതായി നിയമിതനായ ലഫ്.ജനറല്‍. രവി തോഗ്‌ഡെ എന്നിവര്‍ ഇക്കാര്യത്തിലെ നിലപാട് ആലോചിക്കാന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് വ്യക്തമാക്കിയത്.

അതേസമയം, പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തയക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസത്തെ ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കാനും ബിസിസിഐ തീരുമനാനിച്ചു. ഇതിന് ചെലവാകുമായിരുന്ന തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.

Top