ഇന്ത്യൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യ; പാക്കിസ്ഥാന് തോക്ക് നൽകുന്ന കരാറിൽ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകള്‍ക്കുളള കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. പാക്കിസ്ഥാനുമായി ഇനി യാതൊരു ആയുധ ഇടപാടും നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യ ഉറപ്പ് നല്‍കി.

50000 എ.കെ സീരീസിലെ അസോള്‍ട്ട് തോക്കുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ പാക്കിസ്ഥാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരര്‍ക്ക് ലഭിക്കാനുള്ള സാദ്ധ്യത ഇന്ത്യ മുന്നില്‍ക്കണ്ടിരുന്നു. ഇതിനെക്കുറിച്ച് റഷ്യയെ ആശങ്ക അറിയിക്കുകയും കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

എ.കെ. 47 ന്റെ ചൈനീസ് മോഡലായ എ.കെ. 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇവയ്ക്ക് സമാനമായ തോക്കുകള്‍ പാക് ഭീകരരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഭരണകൂടത്തിനുമേല്‍ ഇന്ത്യ കരാറില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയത്.

Top