ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം; ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ നാളെ നടക്കാന്‍ ഇരിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തുമോ എന്നതാണ് ഇപ്പോഴത്തെ സംശയം.

എല്ലാ ആഴ്ചയിലും മഴ പെയ്യാറുള്ള സ്ഥലമാണ് മാഞ്ചസ്റ്റര്‍. ഇത് മത്സരത്തിന് തിരിച്ചടി നല്‍കുന്ന കാര്യമാണ്. നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് മാഞ്ചസ്റ്ററിലുള്ളത്. ഇത് കൊണ്ടു തന്നെ ഗ്രൗണ്ടിലെ ഭൂരിഭാഗം സ്ഥലവും ഷീറ്റുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ മൂടിയിട്ടിരിക്കുകയാണ്.

ഞായറാഴ്ച്ച മത്സരത്തിന്റെ ആദ്യ പകുതിയില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും, മത്സരത്തിന്റെ രണ്ടാം പകുതിയെത്തുമ്പോള്‍ മഴ വരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. അതേ സമയം കളിനടന്നാല്‍ മത്സരത്തില്‍ റണ്ണൊഴുകുമെന്നാണ് സൂചന.

Top