ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് ഇരക്കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് അപേക്ഷിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ലോകകപ്പ് വേദിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മാന്യമായ രീതിയില്‍ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുള്ളു. ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും പിസിബി അധ്യക്ഷന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ടീം പങ്കെടുക്കുമെന്നും മാനി അറിയിച്ചു. 2013 ജനുവരിക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരമ്പര കളിച്ചിട്ടില്ല. എന്നാല്‍ മറ്റു ടൂര്‍ണമെന്റുകളിലായി ഇരു രാജ്യങ്ങളും നിരവധി തവണ ഏറ്റുമുട്ടി.

Top