India, Pakistan Series to be Held From December 24

കറാച്ചി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 24 മുതല്‍ ജനുവരി അഞ്ച് വരെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ അന്തിമതീരുമാനം അറിയിക്കുന്നതോടെ പരമ്പരയുടെ സാധ്യത തെളിയുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ശ്രീലങ്ക പരമ്പരയ്ക്ക് വേദിയാക്കമെന്ന് നേരത്തെ ഇരു ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളുമടങ്ങിയതാവും പരമ്പര.

പാക്കിസ്ഥാനുമായുള്ള പരമ്പരയ്ക്കു മുമ്പായി ഇന്ത്യന്‍ കളിക്കാര്‍ക്ക് വിശ്രമം വേണമെന്ന് ബിസിസിഐയുടെ അഭ്യര്‍ഥനകൂടി മാനിച്ചാണ് ഡിസംബര്‍ 24 മുതല്‍ പരമ്പര സംഘടിപ്പിക്കുന്നതെന്നും പിസിബി വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലങ്കയില്‍ പരമ്പര നടന്നാല്‍ അതിനു തൊട്ടുപിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിക്കും.

Top