പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യക്ക് കൈമാറി പാക്കിസ്ഥാന്‍

jail

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പട്ടിക പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. പട്ടിക പ്രകാരം 417 ഇന്ത്യക്കാരാണ് ജയിലുകളിലുള്ളതെന്ന് വ്യക്തമാണ്. ഇതില്‍ പകുതിയിലേറെപ്പേരും അതിര്‍ത്തി മാറി മീന്‍ പിടുത്തത്തിന് എത്തിയതിനിടയില്‍ പിടിക്കപ്പെട്ടവരാണ്.

വര്‍ഷത്തില്‍ രണ്ടു തവണ ഇന്ത്യയും പാക്കിസ്ഥാനും ജയിലില്‍ കഴിയുന്ന പൗരന്മാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന 2008ലെ ഇന്ത്യ-പാക്ക് കരാര്‍ പ്രകാരമാണ് ഇപ്പോള്‍ രേഖകള്‍ കൈമാറിയിരിക്കുന്നത്. ഇന്ത്യയില്‍ തടവിലുള്ള പാക്ക് പൗരന്മാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.

Top