സംയമനം പാലിക്കണം; ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈന

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ചൈന രംഗത്ത്. നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടു.

അതേസമയം ഇന്ന് പാക്കിസ്ഥാനില്‍ ആക്രമണം നടത്താനുണ്ടായ കാരണത്തെക്കുറിച്ച് ഇന്ത്യ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് വിശദീകരണം നല്‍കി. എന്ത് സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നാണ് ഇന്ത്യ വിശദീകരണം നല്‍കിയത്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും ഇന്ത്യ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇന്ന് വെളുപ്പിന് 3.30ക്ക് ശേഷം 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. 21 മിനുട്ട് നീണ്ട ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ആക്രമണത്തില്‍ മുതിര്‍ന്ന ജെയ്‌ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു.

Top