India-Pakistan Foreign Secretary-level talks on January 15: Sartaj Aziz

ഇസ്‌ലാമാബാദ്: ഇന്ത്യപാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഇസ്‌ലാമാബാദില്‍ ജനവരി 15നു തന്നെ നടക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മീര്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള എല്ലാ പ്രധാനവിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നും അസീസ് പാക് പാര്‍ലമെന്റില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളുമായുള്ള സമാധാനചര്‍ച്ചകള്‍ക്ക് തുരങ്കംവെക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ”ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇന്ത്യപാക് ബന്ധം തകര്‍ക്കാനാണ് ചില ഭീകരസംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍, അവര്‍ അതില്‍ വിജയിക്കില്ല” ഖ്വാജ പറഞ്ഞു.

എന്നാല്‍, അസീസിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഠാന്‍കോട്ട് വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യപാക് ചര്‍ച്ച മുടങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Top