India-Pakistan border firing; Injury or casualties have been reported

jammu-kashmir

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രാംഗഡ് സെക്ടറില്‍ പാക് വെടിവയ്പ്.

ശനിയാഴ്ച രാത്രിയോടെ പാക് സൈന്യം പ്രകോപനം കൂടാതെ വെടിവയ്പ് നടത്തിയത്. എസ്എം പുര, ഫാത്വാല്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കു നേരെയായിരുന്നു ആക്രമണം.

ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 12.15 വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇരുവശത്തും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top