ഇന്ത്യ-പാക്ക് പോരാട്ടം; ആവേശത്തിൽ പങ്ക് ചേർന്ന് വിൻഡീസ് താരം ഗെയിലും

രാധകരെ ആവേശത്തിലാഴ്ത്തി മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ഇന്ന് ഇന്ത്യ- പാക്ക് പോരാട്ടം നടക്കും. ഇരുരാജ്യങ്ങളുടേയും ആരാധകർക്കൊപ്പം വിൻഡീസ് താരം ക്രിസ് ഗെയ്ലും മത്സരം കാണാൻ തയ്യാറായിക്കഴിഞ്ഞു.

ഇന്ത്യ-പാക്ക് പോരാട്ടത്തിന്റെ ആവേശം ഇരു രാജ്യങ്ങളുടെയും ആരാധകരെ പോലെ തന്നെ വിൻഡീസ് താരം ഗെയിലിനുമുണ്ട്. ഗെയിൽ ഇൻസ്റ്റഗ്രാമിലിട്ട് ഒരു ചിത്രം കണ്ടാലറിയാം ഗെയിന്റെ ആവേശം എത്രത്തോളമാണെന്ന്. വ്യത്യസ്തമായൊരു സ്യൂട്ടധരിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഗെയ്ൽ ആവേശത്തിനൊപ്പം ചേർന്നത്. ഗെയ്ൽ ധരിച്ച കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാകിസ്താന്റെ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യൻ പതാകയുടെ നിറവുമാണുള്ളത്.

ഇന്ത്യയോടും പാകിസ്താനോടും എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. കഴിഞ്ഞ ജന്മദിനത്തിലെ പാർട്ടിക്ക് ധരിച്ച, എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്യൂട്ട് ആണിത്. ഗെയ്ൽ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു.

Top