india – pak bilateral talks says mark torner

വാഷിംഗ്ടണ്‍: നിങ്ങളുടെ പ്രദേശം ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.

മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ച തുടരണം. ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കണമെന്നും യു.എസ് വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രദേശം ഇന്ത്യക്കെതിരായ ഭീകരാക്രമണ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് പാകിസ്ഥാന്‍ ഉറപ്പ് വരുത്തണം.

നിലവില്‍ എല്ലാ ഭീകരസംഘടനകളും പാകിസ്ഥാന്റെ ഭൂപ്രദേശം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

പാകിസ്ഥാനാണ് ഭീകരവാദത്തെ സംരക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

പാകിസ്ഥാനുമായുള്ള ബന്ധം മോദിയും പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രധാന വിഷയമായിരുന്നുവെന്ന് മാര്‍ക്ക് ടോണര്‍ പറഞ്ഞു.

Top