ഇന്ത്യ നല്‍കിയ തിരിച്ചടി; വ്യാമാക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാക്കിസ്ഥാന്‍. ആക്രമണത്തില്‍ ആളുകളുടെ ജീവന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുന്നൂറ് മുതല്‍ മുന്നൂറ് വരെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍ സൈന്യം ആദ്യം ട്വീറ്റ് ചെയ്തിരുന്നു. അതായത് പുലര്‍ച്ചെ 3.45 മുതല്‍ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി ഒരു മണിക്കൂറിന് ശേഷം. പിന്നീട് രാവിലെ ഏഴ് മണിയോടെ, പാക്ക് അധീനകശ്മീരിലല്ല, മുസഫറാബാദ് സെക്ടറിലേക്ക് തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ എത്തിയെന്ന് പാക്കിസ്ഥാന്‍ സ്ഥിതീകരിക്കുന്നു.

പാക്ക് സൈന്യം തിരിച്ചടിച്ചതോടെ പേ ലോഡ് പെട്ടെന്ന് താഴേക്കെറിഞ്ഞ് ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെപ്പറന്നെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ ഇന്ത്യയുടെ വിമാനങ്ങളുടെ പേ ലോഡ് താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.45 നാണ് പാക്കിസ്ഥാനിലെ പ്രാധനഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്.

Top