കണ്‍കുളിരെ കണ്ടോളൂ, ബോളിവുഡ് പാട്ടിന് ചുവടുവെച്ച ഇന്ത്യ-പാക്ക് സൈനികരുടെ വീഡിയോ വൈറല്‍

മോസ്‌കോ: വിദ്വേഷവും വിരോധവും മറന്ന് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യ-പാക്ക് സൈനികര്‍.

ബോളിവുഡ് പാട്ടിന് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ഒരുമിച്ച് ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാന്‍ഖായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള സൈനികര്‍ ഒരുമിച്ച് ഒത്തുച്ചേര്‍ന്നത്.

മറ്റ് രാജ്യങ്ങളിലെ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എ.ബി.പി ന്യൂസാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നല്‍കിയാണ് പരിപാടിയിലേക്ക് ചൈനീസ്, പാക്ക് സൈനികരെ ഇന്ത്യന്‍ സൈനികര്‍ സ്വാഗതം ചെയ്തത്.

Top