സ്‍മാർട്ട് ഫോൺ വിപണിയിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

സ്‍മാർട്ട് ഫോൺ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി.

2013ൽ ചൈന അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയെന്ന സ്ഥാനം നേടിയിരുന്നു.

ഇപ്പോൾ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് എത്തിയിരിക്കുന്നു.

ഇന്ത്യയാണ് അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട് ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്.

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും വ്യാപകമായ 4ജി സേവനവുമാണ് അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്താന്‍ സഹായിച്ചതെന്ന് കാനലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

94 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റാണ് സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടാംസ്ഥാനത്തുള്ള ഷവോമിയാകട്ടെ 92 ലക്ഷം ഫോണുകളും വിപണിയിലെത്തിച്ചു.

വിലയുടെ കാര്യത്തില്‍ മധ്യനിരയിലുള്ള(15,000 രൂപ മുതല്‍ 20,000 രൂപവരെ)ഫോണുകള്‍ കൂടുതലായി വിറ്റഴിച്ചത് സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളാണ്.

Top