കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തുര്‍ക്കിയെ മറികടന്ന് ഇന്ത്യ; രോഗികള്‍ 1,65,799 ആയി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 7,466 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 175 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 1,60,979 കേസുകളുള്ള തുര്‍ക്കിയെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ ആകെ കോവിഡ് മരണങ്ങള്‍ 4,704 ആയി. 89,987 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 71,105 പേര്‍ക്കു രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ മാത്രം വെള്ളിയാഴ്ച 2,682 പേര്‍ക്കു പുതുതായി രോഗം ബാധിച്ചു. 116 പേരാണ് വെള്ളിയാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 62,228 ആയി ഉയര്‍ന്നു. മഹരാഷ്ട്രയില്‍ മരണ സംഖ്യ 2,098 ആയി വര്‍ധിച്ചു.

മുംബൈ നഗരത്തില്‍ 36,932 കേസുകളും 1,173 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ പുണെ ജില്ലയില്‍ 24 മണിക്കൂറിനിടെ 302 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ പുതുതായി 298 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 275 ഉം ഹരിയാനയില്‍ 217 ഉം കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.

Top