ഇന്ത്യയ്ക്ക് 487, പാണ്ഡ്യയ്ക്ക് സെഞ്ച്വറി ; ശ്രീലങ്കയുടെ വിക്കറ്റുകള്‍ കൊഴിയുന്നു

Untitled-1-Pandya

കാന്‍ഡി: ശ്രീലങ്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സിന് പുറത്തായി.

കരിയറില്‍ മൂന്നാം ടെസ്റ്റ് കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ ശതകം കാന്‍ഡില്‍ പിറന്നു.

ശീലങ്കയുടെ നെഞ്ചിടിപ്പ് കൂട്ടിയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. എന്നാല്‍ പടുകൂറ്റന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതില്‍ നിന്ന് ലങ്കന്‍ ബോളര്‍മാര്‍ ഇന്ത്യക്ക് തടയിട്ടു. രണ്ടാം ദിനത്തിന്റെ ലഞ്ചിന് പിന്നാലെ ഇന്ത്യന്‍ ഇന്നിങ്‌സിന് വിരാമമായി.

അതേസമയം, ബാറ്റിംങ് ആരംഭിച്ച ശ്രീലങ്കയുടെ 6 വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി.

ആറു വിക്കറ്റിന് 329 എന്ന നിലയില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യന്‍ പടക്ക് കരുത്തായത് പാണ്ഡ്യയുടെ വെടിക്കെട്ടായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ അതിവേഗം റണ്‍ കൊയ്‌തെടുത്തു. 96 പന്തില്‍ നിന്ന് 108 റണ്‍സ് അടിച്ചുകൂട്ടിയ പാണ്ഡ്യ അവസാന വിക്കറ്റായി കൊഴിഞ്ഞുവീണപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനും അവസാനമായി.

പാണ്ഡ്യക്കൊപ്പം കുറച്ചെങ്കിലും ഉറച്ച പിന്തുണ നല്‍കാന്‍ കുല്‍ദീപ് യാദവിനാണ് കഴിഞ്ഞത്. 73 പന്തുകള്‍ നേരിട്ട കുല്‍ദീപ് 26 റണ്‍സെടുത്തു. ലങ്കക്കായി ലക്ഷന്‍ സന്തകന്‍ 5 വിക്കറ്റെടുത്തു. പുഷപകുമാര 3 വിക്കറ്റെടുത്തു.

Top