കൂടുതല്‍ കൊവിഡ് പരിശോധന; വിദേശത്ത് നിന്നും 63 ലക്ഷം കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ 6.3 മില്യണ്‍ (63 ലക്ഷം) റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ. അതിവേഗം 5.3 മില്യണ്‍ (53 ലക്ഷം) പേരില്‍ പരിശോധന നടത്താനാണ് ഇന്ത്യയുടെ തീരുമാനം. കിറ്റുകള്‍ക്ക് എന്തെങ്കിലും കേടുപാട് സംഭവിക്കുന്നത് മുന്നില്‍ കണ്ടാണ് കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

ദക്ഷിണ കൊറിയ, ജര്‍മനി, യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കിറ്റുകള്‍ എത്തിക്കുക. മെയ് 10ന് ശേഷം കിറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തും. ദക്ഷിണ കൊറിയയിലെ സീഗനൈ, എസ്ഡി ബയോസെന്‍സര്‍ എന്നീ കമ്പനികളാണ് ഇന്ത്യക്ക് കിറ്റുകള്‍ നല്‍കുക.

ജര്‍മനിയിലെ അല്‍ട്ടോണ ഡയഗണോസ്റ്റിക്, അമേരിക്കയിലെ ലൈഫ് ടെക്‌നോളജീസ്, ചൈനയിലെ ഷാന്‍ഹായ് ഫോറം എന്നീ കമ്പനികളാണ് ഇന്ത്യയിലേക്ക് കിറ്റുകള്‍ എത്തിക്കുക. ഇവരില്‍ ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്നി കമ്പനിക്ക് ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നത്.

Top