ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് ഷെയിന്‍ വോണ്‍

ഷാര്‍ജ: ടി20 ലോകകപ്പില്‍ ഏറ്റവും അധികം കിരീട സാധ്യത ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണെന്ന് ഷെയിന്‍ വോണ്‍. സന്നാഹ മത്സരത്തില്‍ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സമയം ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാന്റിനെ കീഴടക്കി.

ഒക്ടോബര്‍ 23ന് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഒക്ടോബര്‍ 24ന് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാല്‍ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, വിന്‍ഡീസ് എന്നീ ടീമുകള്‍ക്കാണ് വോണ്‍ സാധ്യത കല്പിക്കുന്നത്. ഇത് കൂടാതെ ന്യൂസിലാന്റ് പൊതുവേ വലിയ ടൂര്‍ണ്ണമെന്റുകളില്‍ മികവ് പുലര്‍ത്തുന്ന ടീമാണെന്നും വോണ്‍ വ്യക്തമാക്കി.

Top