സിംബാബ്‌വെയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്കിതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ നായകന്‍ കെ.എല്‍ രാഹുല്‍ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ദീര്‍ഘകാലത്തെ പരിക്കിനും വിശ്രമത്തിനും ശേഷം ഓള്‍റൗണ്ടര്‍ ദീപക് ചാഹര്‍ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ട മറ്റുള്ളവർ.

Top