പാകിസ്താന് എഫ്-16 വിമാനം നൽകാനുള്ള തീരുമാനത്തെ എതിർത്ത് ഇന്ത്യ

പാകിസ്താന് എഫ്-16 വിമാനം നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത് ഇന്ത്യ. എഫ് 16 നൽകാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അനവസരത്തിൽ അനുചിതമായ തീരുമാനമെന്ന് ഇന്ത്യ പ്രതികരിച്ചു. 2018 ൽ ട്രമ്പ് ഭരണകൂടം പാകിസ്താന് സൈനിക സഹായങ്ങൾ നൽകുന്നത് നിർത്തിവെച്ച നടപടി പിൻവലിച്ചാണ് എഫ് 16 നൽകുന്നത്.

ഇന്ത്യയുമായുള്ള അമേരിക്കയുടെ ധാരണപ്രകാരവും അഫ്ഗാനിലെ താലിബാൻ ശക്തിപ്രാപിക്കുന്നതുമാണ് ട്രംപിനെ പാകിസ്താനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. അഫ്ഗാനിൽ താലിബാൻ ശക്തിപ്രാപിക്കുന്നതിന് മുന്നേ താവളം ഒഴിയാൻ തീരുമാനിച്ച ട്രംപ് പാകിസ്താനിൽ ഒരു സൈനിക താവളമെന്ന ആശയം മുന്നോട്ട് വെച്ചതിനെ പാകിസ്താൻ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല.

 

പാകിസ്താൻ വിമാനങ്ങൾ ദുരുപയോഗം ചെയ്യുമെന്ന സംശയമാണ് ട്രംപിനെ മാറിചിന്തിപ്പിച്ചത്. ഇന്ത്യയും പാക് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ബൈഡൻ ഭരണകൂടം പാകിസ്താന് വിമാനങ്ങൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 450 മില്യൺ വിലവരുന്ന വിമാനങ്ങളാണ് പാകിസ്താന് നൽകുന്നത്.

Top