ഇന്ത്യയിൽ 5ജി ചുവടുവെപ്പുമായി ഒപ്പോ

സാങ്കേതിക പരിഷ്കരണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന ഒരു ബ്രാൻഡ് ആണ് ഒപ്പോ.സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഒപ്പോ 5ജി സാങ്കേതികവിദ്യയിൽ ആദ്യം തൊട്ട് തന്നെ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആഗ്രഹിക്കുന്ന ബ്രാൻഡ് കൂടിയാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിന്റെ ആർ & ഡി വർദ്ധിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. 5ജി സ്റ്റാൻഡേർഡുകൾ വികസിപ്പിക്കുന്നതിലും ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ നിർമ്മാണത്തിലും ഒപ്പോ മുന്നിലാണ്.

ഇന്ത്യയിൽ പ്രത്യേകിച്ചു 5ജി വികസനം ഒരു പ്രധാന ഫോക്കസ് ഏരിയയാക്കി മാറ്റി. ഹൈദരാബാദിലെ ആർ & ഡി സൗകര്യം ഇന്ത്യയുടെ 5ജി സാങ്കേതിക വിദ്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. 5ജി കാലഘട്ടത്തിൽ പ്രധാന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഒപ്പോ നിരന്തരം പരിശ്രമിക്കുന്നു, ഒപ്പം 5ജിയിലേക്കുള്ള വളർച്ചയിൽ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ 5ജിയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിക്കൊണ്ട് ഒപ്പോ അടുത്തിടെ ഇന്ത്യയിൽ ആദ്യത്തെ 5ജി ഇന്നൊവേഷൻ ലാബ് സ്ഥാപിച്ചിരുന്നു. മികച്ച സാങ്കേതികവിദ്യ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതിനായാണ് ഒപ്പോ ഇത്തരം ഒരു മുന്നേറ്റം കുറിച്ചത്.

Top