ഇന്ത്യ ഓപ്പണ്‍ :അവസാന പോരാട്ടം കിഡംബിയും അക്സെല്‍സെനും തമ്മില്‍

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ഇന്ന് അവസാന പോരാട്ടം. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നുമാണ് അവസാനഘട്ട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ചൈനീസ് താരം ഹുവാംഗ് യൂസിയാംഗിനെ കീഴ്‌പ്പെടുത്തിയാണ് കിഡംബി അവസാനഘട്ടത്തിലേയ്ക്ക് കടന്നത്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനമാണ് ശ്രീകാന്ത് കിഡംബിയ്ക്ക്.

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെ കീഴടക്കിയാണ് അക്‌സെല്‍സെന്‍ അവസാനഘട്ടത്തിലേയ്ക്ക് യോഗ്യത നേടിയത്. ലോക റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനമാണ് വിക്ടര്‍ അക്‌സെല്‍സെനന്.

ന്യൂഡല്‍ഹിയിലെ കെഡി ജാഥവ് ഇന്‍ഡോര്‍ ഹാളില്‍ ഇന്ത്യന്‍ സമയം നാല് മണിക്കാണ് മത്സരം ആരംഭിക്കുക.

Top