ന്യൂഡല്‍ഹി: വിയറ്റ്നാം വ്യോമസേനയ്ക്ക് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഷാ-ഐടി ലബോറട്ടറി സ്ഥാപിക്കുന്നതിനായി ഒരു ദശലക്ഷം യുഎസ് ഡോളര്‍ ഏകദേശം 7.7 കോടി രൂപ ഇന്ത്യ സംഭാവന നല്കിയെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. മൂന്നു ദിവസമായി പ്രതിരോധമന്ത്രി വിയറ്റ്നാം സന്ദർശനത്തിലാണ് .
ഇന്ത്യ നല്കിയ അഞ്ചു ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് ഉപയോഗിച്ചു നിര്‍മിച്ച ആര്‍മി സോഫ്റ്റ്വേര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന നാ ട്രാംഗിലെ ടെലികമ്യൂണിക്കേഷന്‍സ് യൂണിവേഴ്സിറ്റിയും പ്രതിരോധമന്ത്രി രാജ്നാഥ് സന്ദര്‍ശിച്ചു. ദക്ഷിണചൈനാ കടലിലെ വിയറ്റ്നാം ജലമേഖലയില്‍ ഇന്ത്യ എണ്ണ പര്യവേക്ഷണ പദ്ധതികള്‍ നടത്തുന്നതിനാല്‍ രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.