പ്രതീക്ഷകള്‍ അസ്തമിച്ചു ; ഒമാനെതിരെ ഇന്ത്യക്ക് ഒരു ഗോളിന്റെ തോൽവി

മസ്‌കറ്റ്: 2022 ലോകകപ്പ് ഫുട്‌ബോളിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. മുഹ്‌സിന്‍ അല്‍ ഗഹാസനിയുടെ 33ാം മിനിറ്റിലെ ഗോളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ പ്രണോയ് ഹാൽദാറും ആദിൽ ഖാനും മഞ്ഞകാർഡ് ലഭിച്ചു.

ഇതോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്നും ഇന്ത്യ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. നേരത്തെ ഇന്ത്യയില്‍ നടന്ന മല്‍സരത്തിലും 2-1ന് ഒമാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇനിയുള്ള മൂന്ന് മല്‍സരങ്ങള്‍ വിജയിച്ചാലും ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ കഴിയില്ല. ഗ്രൂപ്പില്‍ ഖത്തര്‍ ഒന്നാമതും ഒമാന്‍ രണ്ടാമതുമാണ്.

Top