ട്വന്റി-20 പരമ്പര; ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം മല്‍സരം ഇന്ന് രാജ്കോട്ടിൽ

രാജ്കോട്ട്: ട്വന്റി-20 പരമ്പരയിലെ ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം മല്‍സരം ഇന്ന്.

രാത്രി ഏഴ് മണി മുതല്‍ രാജ്കോട്ടിലാണ് മല്‍സരം നടക്കുന്നത്.

ഇന്ന് വിജയം നേടാൻ കഴിഞ്ഞാൽ ഏകദിനപരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിയും.

ട്വന്റി-20യില്‍ ആദ്യമായി കിവീസിനെ തോല്‍പ്പിച്ച ഇന്ത്യ, തുടര്‍ച്ചയായ ജയം വഴി പരമ്പര നേട്ടവുമാണ് ലക്ഷ്യമിടുന്നത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ന്യൂസീലന്‍ഡിനെ ഡല്‍ഹിയിലെ പിച്ചില്‍ ഇന്ത്യ കടത്തി വെട്ടിയിരുന്നു.

രോഹിതിന്റെയും ശിഖര്‍ ധവാന്റെയും ഓപ്പണിങ് ബാറ്റിംഗിൽ തന്നെ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷ നഷ്ട്ടമാക്കിയിരുന്നു.

മാര്‍ട്ടിന്‍ ഗപ്റ്റിലും ടോം ലാഥമും ട്രെന്റ് ബോള്‍ട്ടും റോസ് ടെയ്‌ലറുമുള്‍പ്പെടുന്ന കിവീസ് നിരയ്ക്ക് പക്ഷെ തിരിച്ചടിക്കാനുള്ള ശേഷിയുണ്ടെന്ന് വ്യകത്മാണ്.

Top