മാറ്റി വച്ച മത്സരം പുനരാരംഭിച്ചു; കിവീസിനെതിരേ ഇന്ത്യയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് സെമിഫൈനലില്‍ മഴ കാരണം മാറ്റി വച്ച ഇന്ത്യ ന്യൂസിലണ്ട് സെമി മത്സരം ആരംഭിച്ചു. കിവീസിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു.

മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുന:രാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്ലര്‍ 74 റണ്‍സെടുത്തത്.

Top