ധോണി കളത്തിലിറങ്ങിയില്ല; ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി, ന്യൂസിലണ്ടിന് തുടക്കം തകര്‍ച്ചയോടെ

ബേ ഓവല്‍: മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലണ്ടിന് തുടക്കം തകര്‍ച്ചയോടെ. സ്‌കോര്‍ നിലയില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) ന്യൂസിലണ്ടിന് നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ ഭുവി കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലണ്ട്. വില്യംസനും(6) റോസ് ടെയ്‌ലറുമാണ്(1) ആണ് ക്രീസില്‍.

അതേ സമയം ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ എം എസ് ധോണി കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. സസ്‌പെ്ഷന്‍ പിന്‍വലിക്കപ്പെട്ട ശേഷം നടക്കുന്ന ഹര്‍ദികിന്റെ ആദ്യ മത്സരമാണിത്.

Top