ന്യൂസ് ലാന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ ഈ രണ്ട് മാറ്റങ്ങള്‍ അനിവാര്യമെന്ന്…

ലോകകപ്പില്‍ മൂന്നാം പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യ ഇന്ന്‌ ന്യൂസ് ലാന്‍ഡിനെ നേരിടും. ഇന്ന്‌ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

പരിക്കേറ്റ ശിഖാര്‍ ധവാന്‍ ഇന്ന് കളിക്കില്ലെന്ന് ഉറപ്പായതിനാല്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ടീമിലെത്തണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. എന്നാല്‍ ശങ്കര്‍ ടീമിലെത്തിയാലും അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മൊഹമ്മദ് ഷാമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ പറയുന്ന മറ്റൊരു കാര്യം. മത്സരം നടക്കുന്ന നോട്ടിംഗ് ഹാമില്‍ ഇരുണ്ടുമൂടിയ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കുല്‍ദീപ് യാദവിന് പകരം ഷാമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

Top