ഇന്ത്യ– ന്യൂസീലൻഡ് ഏകദിന പരമ്പര ; ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യ– ന്യൂസീലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കം.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പരമ്പരകളുടെ വിജയത്തിൽ ഇന്ത്യ മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികവു കാട്ടുന്ന ടീം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ശക്തമായി തിരിച്ചടിച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ കോഹ്‌ലിയുടെ പ്രകടനം മോശമായിരുന്നു.

ഹാർദിക് പാണ്ഡ്യയെപ്പോലുള്ള യുവതാരങ്ങൾ അർധാവസരങ്ങളെപ്പോലും മുതലാക്കിത്തുടങ്ങിയതോടെ കരുത്തിന്റെ വൻസംഘമായിക്കഴിഞ്ഞു ടീം ഇന്ത്യ.

ഓസീസിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതം 296 റൺസടിച്ച വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, അജിങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ‍്യ തുടങ്ങിയവർ ടീം ഇന്ത്യയ്ക്കു കരുത്തേകുന്നു.

ബോളിങ് നിരയിൽ ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ തുടങ്ങിയവരെല്ലാം വൈവിധ്യം നൽകുന്നു.

എന്നാൽ ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ റോസ് ടെയ്‌ലറെ തന്നെയാണ് ബാറ്റിങ്ങിൽ ആശ്രയിക്കുന്നത്. മാർട്ടിൻ ഗപ്ടിൽ, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തുടങ്ങി സന്ദർശകരുടെ ബാറ്റിങ് നിരയും ശക്തമാണ്.

ബോളിങ്ങിൽ ട്രെന്റ് ബോൾട്ടും, ടിം സൗത്തിയുമാണ് ന്യൂസിലൻഡിന്റെ താരങ്ങൾ.

Top