ട്വിന്റി 20യില്‍ രോ​ഹി​ത് നാ​യ​ക​ന്‍; ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്, സ​ഞ്ജു ഓ​പ്പ​ണ​ര്‍

ന്യൂസിലന്റിനെതിരായ അഞ്ചാം ട്വിന്റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ രോഹിത്ത് ശര്‍മ്മ ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ നല്‍കിയ രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയെ അവസാന ടി 20യിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത്തവണ സഞ്ചു ഓപ്പണറാവും. രോ​ഹി​ത് മൂ​ന്നാം സ്ഥാ​ന​ത്തു ബാ​റ്റു ചെ​യ്യും. ടീ​മി​ല്‍ മ​റ്റു മാ​റ്റ​ങ്ങ​ളി​ല്ല.

തോളിന് പരിക്കേറ്റ കെയ്ന്‍ വില്യംസണിന് പകരം നാലാം ടി20യിലേത് പോലെ ടീം സൗത്തി തന്നെയാണ് കിവീസിനെ നയിക്കുന്നത്. ന്യൂസിലന്റ് ടീമില്‍ മാറ്റങ്ങളില്ല.

Top