സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത, വനിതകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍!

ഭോപ്പാല്‍: സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. വനിതകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

എന്നാല്‍ വനിതകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തീര്‍ത്തും സുരക്ഷിതമായ രീതിയിലാണ് ഷോപ്പുകള്‍ തുറക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്‍ഡോറിലും പിന്നീട് ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലും ഷോപ്പുകള്‍ തുറക്കും.

വനിതകള്‍ക്ക് ഏറെ പ്രിയപ്പെട്ട വൈന്‍, വിസ്‌കി ബ്രാന്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ബ്രാന്‍ഡുകളും ഈ ഷോപ്പുകളില്‍ ലഭിക്കും എന്നും അധികൃതര്‍ പറഞ്ഞു. മാളുകളിലും ഷോപ്പുകള്‍ തുറക്കും. ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ തുറക്കും. പ്രാദേശികമായി നിര്‍മിക്കുന്ന ബ്രാന്‍ഡുകളും വില്‍പനയില്‍ ഉണ്ടാകും.

Top