ഇറ്റലി ഒരു പാഠമാണ് ആ ഗതി ഇന്ത്യക്ക് വരരുത്, സഹകരിക്കണം! രജനീകാന്ത്

ചെന്നൈ: ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ചലച്ചിത്രതാരം രജനീകാന്ത്. ഇന്ത്യയില്‍ രണ്ട് ഘട്ടം പിന്നിട്ടിരിക്കുകയാണ് കൊറോണ വൈറസ്. മൂന്നാംഘട്ടത്തിന് മുന്‍പ് തന്നെ പ്രതിരോധിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

പ്രധാനമന്തിയുടെ കര്‍ഫ്യൂ പ്രഖ്യാപനം ജനങ്ങള്‍ പാലിക്കണമെന്നും അതിലൂടെ മൂന്നാം ഘട്ടം തടയാന്‍ കഴിയുമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറ്റലിയില്‍ ദേശവ്യാപക കര്‍ഫ്യൂ ജനങ്ങള്‍ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ മരണനിരക്ക് ക്രമാതീതമായി വര്‍ധിച്ചു, ഇറ്റലിയില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ പൗരന്‍മാരും ശ്രദ്ധിക്കണമെന്ന് രജനീകാന്ത് അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 22 രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top