അവര്‍ ഉറങ്ങിയില്ല, കുളിച്ചില്ല, ഒന്നും കഴിച്ചില്ല അന്ത്യാഭിലാഷവും നടന്നില്ല! മരണം ഉറപ്പിച്ചത് ഇങ്ങനെ..

തൂക്കിലേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പോലും ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു നാലുപേരും. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ അവസാന നിമിഷം വരെ പുറത്ത് വരാനുള്ള തീവ്ര പരിശ്രമം നടത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതി മുതല്‍ പരമ്മോന്നത കോടതിയായ സുപ്രീംകോടതി വരെ തുടര്‍ന്നു അവരുടെ യാചന. ഒടുവില്‍ ഒരാഗ്രവവും പറയാതെ അവര്‍ മരണത്തെ പുല്‍കി.

കഴിഞ്ഞദിവസം പ്രതികളുടെ ഹര്‍ജികളെല്ലാം തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങി. ഇതിന് മുന്നോടിയായി ജയിലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ അവസാനവട്ട യോഗം ചേര്‍ന്നു. ആരാച്ചാരെത്തി വധിശിക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, ട്രയല്‍ നടത്തി.

എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെയാണ് നടന്നത്. നിശ്ചയിച്ച പ്രകാരം തന്നെ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരുടെ അടുത്തേക്ക് നാല് മണിക്ക് തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തി. അവര്‍ ഉറങ്ങിയിരുന്നില്ലെന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് പ്രതികളോട് കുളിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പ്രത്യേക മത വിഭാഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ മതഗ്രന്ഥം വായിക്കാം എന്ന് പറഞ്ഞു. ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതല്‍ അവര്‍ക്ക് നിര്‍ദേശിച്ചു പക്ഷെ ഇതൊന്നും അവര്‍ കൂട്ടാക്കിയില്ല. എന്നാല്‍ അവര്‍ ഒരാഗ്രഹം മാത്രം പറഞ്ഞിരുന്നു. അവസാനമായി കുടുംബാംഗങ്ങളെ ഒന്ന് കാണണം.

അവസാനമായി കാണണമെന്ന അഗ്രഹം പ്രതികളുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ജയില്‍ ചട്ടമനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. പക്ഷെ ജയില്‍ മാനുവല്‍ ഇത് അനുവദിക്കുന്നില്ലെന്നായിരുന്നു തിഹാര്‍ ജയില്‍ അധികൃതര്‍ നിലപാടെടുത്തത്. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നിരുന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാല്‍ ആ കൂടിക്കാഴ്ച നടന്നില്ല.

തുടര്‍ന്ന് നാലരയോടെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി. കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകള്‍ പുറകില്‍ കെട്ടിയാണ് പ്രതികളെ എക്‌സിക്യൂഷന്‍ ചേംബറിലേക്ക് എത്തിച്ചത്. കൃത്യസമയത്ത് തന്നെ ആരാച്ചാര്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. നിര്‍ഭയക്ക് നീതി ലഭിച്ചു.

പ്രതികളുടെ മരണം ഉറപ്പാക്കാന്‍ അരമണിക്കൂറോളം മൃതദേഹങ്ങള്‍ കഴുമരത്തില്‍ തന്നെ വച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Top