ആ നീരാളിപിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജുഡീഷ്യറിയെ രക്ഷിക്കണം, ആ ലോബി ആപത്ത്!

നിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് രാജ്യസഭാ അംഗത്വം സ്വീകരിച്ച ശേഷം മറുപടി നല്‍കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ മറുപടി തുറന്ന് പറയുകയാണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് തന്നെ പലപ്പോഴും വെല്ലുവിളിയായിരുന്ന അഭിഭാഷകരുടെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നെണ്ടാന്നാണ് അദ്ദേഹം പറഞ്ഞത്. ആ അഭിഭാഷകര്‍ വാദിക്കുന്ന കേസുകള്‍ക്ക് ഒരു പക്ഷെ അനുകൂല വിധി വന്നില്ലെന്നിരിക്കാം, അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ജുഡീഷ്യറിയും ഈ ലോബിയുടെ നീരാളിപിടുത്തത്തില്‍ പെട്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് ജുഡീഷ്യറിയെ രക്ഷിക്കണമെന്നും ഗൊഗോയി ആവശ്യപ്പെട്ടു.

അതേസമയം തനിക്ക് ലഭിച്ച രാജ്യസഭാ സീറ്റ്, റാഫേല്‍, അയോധ്യ വിധികളുടെ പ്രതിഫലമായി വിലയിരുത്തുന്നവരുണ്ടെന്നും എന്നാല്‍ ഈ നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചത് താന്‍ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അദ്ദേഹം പുറപ്പെടുവിച്ച പല നിര്‍ണായക വിധികളുടേയും ഫലമാണ് രാജ്യസഭാംഗത്വമെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നുണ്ട്.

രാഷ്ട്രപതിയാണ് ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന പലരും ഈ നടപടിയെ വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറിയുടെ ഭാഗമായിരുന്ന ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വന്നതോടെ പരമോന്നത കോടതിയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വിലയില്ലാതായെന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ചിലര്‍ ആരേപിച്ചു.

Top