ഇറാന്‍ ഗുരുതരാവസ്ഥയിലേക്ക്; സുരക്ഷിത സ്ഥാനത്തുള്ളവര്‍ അവിടെ തന്നെ തുടരുക..

കൊറോണ വ്യപിച്ചതോടെ പല രാജ്യങ്ങളും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണ്. അതിനിടെ ഇറാനിലെ സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതേസമയം സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ അവിടെ തന്നെ നില്‍ക്കണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മാത്രമല്ല, വൈറസ് സ്ഥിരീകരിച്ചവര്‍ക്ക് വേണ്ട കരുതല്‍ നല്‍കുന്നുണ്ടെന്നും രോഗം ഭേദമായശേഷം ഇവരെ തിരിച്ചെത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ റോമിലേക്ക് പ്രത്യേക വിമാനത്തെ അയക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം, കാര്‍ഗില്‍ നിന്ന് ഇറാനിലേക്ക് പോയ ഷിയ തീര്‍ത്ഥാടകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 255 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 590 പേരെ ഇറാനില്‍ നിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്.

Top