കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാല് ശതമാനനമാണ് പുതുക്കിയ ഡിഎ, ഡിആര്‍. ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.

35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ക്ഷാമബത്തയുടെ പ്രയോജനം ലഭിക്കുക. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം.

ക്ഷാമബത്ത പുതുക്കുന്നതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതല്‍ 10,000 വരെ ആയി വര്‍ധിച്ചേക്കും. അതേസമയം 2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍ നിന്നും 17 ആക്കി കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു. 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് അന്ന് നേട്ടമുണ്ടായിരുന്നത്. ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top